21 പറഞ്ഞിരുന്നതുപോലെതന്നെ യഹോവ സാറയെ ഓർത്തു. വാഗ്ദാനം ചെയ്തിരുന്നത് യഹോവ സാറയ്ക്കു നിറവേറ്റിക്കൊടുത്തു.+ 2 സാറ ഗർഭിണിയായി.+ ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെ അബ്രാഹാമിന്റെ വാർധക്യത്തിൽ, ദൈവം പറഞ്ഞ സമയത്ത്, സാറ അബ്രാഹാമിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+