3 ദാവീദും കൂടെയുള്ള പുരുഷന്മാരും അവരവരുടെ വീട്ടിലുള്ളവരുടെകൂടെ ഗത്തിൽ ആഖീശിന്റെ അടുത്ത് താമസിച്ചു. ദാവീദിന്റെകൂടെ രണ്ടു ഭാര്യമാരും, അതായത് ജസ്രീൽക്കാരി അഹീനോവമും+ നാബാലിന്റെ വിധവയായ കർമേൽക്കാരി അബീഗയിലും,+ ഉണ്ടായിരുന്നു.