13 ദാവീദ് ഉടനെ തന്റെ ആളുകളോട്, “എല്ലാവരും വാൾ അരയ്‌ക്കു കെട്ടുക!”+ എന്നു പറഞ്ഞു. അങ്ങനെ, എല്ലാവരും വാൾ അരയ്‌ക്കു കെട്ടി. ദാവീദും വാൾ അരയ്‌ക്കു കെട്ടി. ഏകദേശം 400 പുരുഷന്മാർ ദാവീദിന്റെകൂടെ പോയി. 200 പേർ സാധനസാമഗ്രികളുടെ അടുത്ത് നിന്നു.