9 എന്നാൽ നിനക്കൊരു മകൻ+ ഉണ്ടാകും; അവൻ സമാധാനപുരുഷനായിരിക്കും.* ചുറ്റുമുള്ള ശത്രുക്കളെയെല്ലാം നീക്കി ഞാൻ അവനു വിശ്രമം കൊടുക്കും.+ അവന്റെ പേര് ശലോമോൻ*+ എന്നായിരിക്കും. അവന്റെ കാലത്ത് ഞാൻ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നൽകും.+
5 എനിക്കുള്ള എല്ലാ ആൺമക്കളിലുംവെച്ച് (യഹോവ എനിക്കു കുറെ ആൺമക്കളെ തന്നിട്ടുണ്ടല്ലോ.)+ ദൈവമായ യഹോവയുടെ രാജസിംഹാസനത്തിൽ ഇരുന്ന് ഇസ്രായേലിനെ ഭരിക്കാൻ+ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് എന്റെ മകനായ ശലോമോനെയാണ്.+