-
യഹസ്‌കേൽ 41:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അറകൾ ഒന്നിനു മീതെ ഒന്നായി മൂന്നു നിലയായിട്ടായിരുന്നു, ഓരോ നിലയിലും 30 അറകൾ. അറകളെ താങ്ങിനിറുത്താൻ ദേവാലയത്തിന്റെ ചുവരിൽ ചുറ്റും പടികളുണ്ടായിരുന്നു. പക്ഷേ, ഈ താങ്ങ് ദേവാലയത്തിന്റെ ചുവരിന് അകത്തേക്കു കയറിയിരുന്നില്ല.+ 7 ദേവാലയത്തിന്റെ ഇരുവശത്തും ചുറ്റിച്ചുറ്റി മുകളിലോട്ടു പോകുന്ന ഒരു വഴിയുണ്ടായിരുന്നു.*+ മുകളിലോട്ടു പോകുംതോറും അതിന്റെ വീതി കൂടിക്കൂടിവന്നു. താഴത്തെ നിലയിൽനിന്ന് നടുക്കുള്ള നില വഴി മുകളിലത്തെ നിലയിലേക്കു പോകുന്ന ഒരാൾക്കു നിലകൾ കഴിയുംതോറും വിസ്താരം വർധിച്ചുവരുന്നതു കാണാം.
-