-
2 ദിനവൃത്താന്തം 6:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 “ഒരാൾ സഹമനുഷ്യനോടു പാപം ചെയ്തിട്ട് അയാളോടു സത്യം ചെയ്യേണ്ടിവരുകയും* അതു പാലിക്കാൻ നിർബന്ധിതനായിത്തീരുകയും ആ സത്യത്തിൻകീഴിലായിരിക്കെ* അങ്ങയുടെ ഈ ഭവനത്തിലെ യാഗപീഠത്തിനു മുന്നിൽ വരുകയും ചെയ്‌താൽ+ 23 അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ ദാസന്മാർക്കു മധ്യേ വിധി കല്പിക്കേണമേ. ദുഷ്ടന്റെ പ്രവൃത്തി അവന്റെ തലയിൽത്തന്നെ വരുത്തി അവനോടു പ്രതികാരം ചെയ്യുകയും+ നീതിമാനെ നിരപരാധിയെന്നു* വിധിച്ച് അയാളുടെ നീതിക്കു തക്ക പ്രതിഫലം കൊടുക്കുകയും ചെയ്യേണമേ.+
-