10 ഈജിപ്തുകാർ അവരോടു ധാർഷ്ട്യത്തോടെയാണു പെരുമാറിയതെന്ന്+ അങ്ങ് അറിഞ്ഞു. അതുകൊണ്ട്, അങ്ങ് ഫറവോനും അയാളുടെ എല്ലാ ഭൃത്യന്മാർക്കും ആ ദേശത്തെ ജനത്തിനും എതിരെ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.+ അങ്ങനെ, അങ്ങ് ഒരു പേര് നേടി; അത് ഇന്നുവരെ നിലനിൽക്കുന്നു.+