15 അങ്ങനെ ജനത്തിന്റെ അപേക്ഷ രാജാവ് തള്ളിക്കളഞ്ഞു. യഹോവ ശീലോന്യനായ അഹീയയിലൂടെ+ നെബാത്തിന്റെ മകനായ യൊരോബെയാമിനോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കാനായി, യഹോവയാണ് ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയത്.+
2 അപ്പോൾ യൊരോബെയാം ഭാര്യയോടു പറഞ്ഞു: “യൊരോബെയാമിന്റെ ഭാര്യയാണെന്ന് ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം നീ വേഷം മാറി ശീലോയിലേക്കു പോകണം. അവിടെയാണ് അഹീയ പ്രവാചകനുള്ളത്. ഞാൻ ഈ ജനത്തിന്റെ രാജാവാകുമെന്നു പറഞ്ഞത് ആ പ്രവാചകനാണ്.+