-
2 ദിനവൃത്താന്തം 10:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അപ്പോൾ രഹബെയാം അവരോട്, “പോയി മൂന്നു ദിവസം കഴിഞ്ഞ് മടങ്ങിവരുക” എന്നു പറഞ്ഞു. അങ്ങനെ ജനം പിരിഞ്ഞുപോയി.+ 6 അപ്പോൾ രഹബെയാം രാജാവ് അപ്പനായ ശലോമോന്റെ കാലത്ത് ശലോമോനെ സേവിച്ചിരുന്ന പ്രായമുള്ള പുരുഷന്മാരുമായി* കൂടിയാലോചിച്ചു. രാജാവ് അവരോടു ചോദിച്ചു: “ഈ ജനത്തിനു ഞാൻ എന്തു മറുപടി കൊടുക്കണം, എന്താണു നിങ്ങളുടെ അഭിപ്രായം?” 7 അവർ പറഞ്ഞു: “അങ്ങ് ഇന്ന് ഈ ജനത്തോടു ദയയോടെ പെരുമാറുകയും നല്ല വാക്കു പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും ചെയ്‌താൽ അവർ എല്ലാ കാലത്തും അങ്ങയുടെ ദാസന്മാരായിരിക്കും.”
-