-
2 രാജാക്കന്മാർ 23:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 മലയിൽ കല്ലറകൾ കണ്ടപ്പോൾ യോശിയ അവയിൽനിന്ന് അസ്ഥികൾ എടുപ്പിച്ച് യാഗപീഠത്തിൽ ഇട്ട് കത്തിച്ച് യാഗപീഠം അശുദ്ധമാക്കി. ഇങ്ങനെ സംഭവിക്കുമെന്ന് ഒരു ദൈവപുരുഷനിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു; അതുപോലെതന്നെ സംഭവിച്ചു.+ 17 പിന്നെ രാജാവ് ചോദിച്ചു: “ആ കാണുന്ന സ്മാരകശില ആരുടേതാണ്?” അപ്പോൾ ആ നഗരത്തിലുള്ളവർ പറഞ്ഞു: “ബഥേലിലെ യാഗപീഠത്തോട് അങ്ങ് ഈ ചെയ്തതെല്ലാം മുൻകൂട്ടിപ്പറഞ്ഞ, യഹൂദയിൽനിന്നുള്ള ദൈവപുരുഷന്റെ+ കല്ലറയാണ് അത്.”
-