-
ആവർത്തനം 12:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പകരം, തന്റെ പേരും വാസസ്ഥലവും സ്ഥാപിക്കാൻ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ ഗോത്രങ്ങൾക്കുമിടയിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു നിങ്ങൾ പോകണം. അവിടെ നിങ്ങൾ ദൈവത്തെ അന്വേഷിക്കണം.+ 6 അവിടെയാണു നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ,+ ബലികൾ, ദശാംശങ്ങൾ,*+ നിങ്ങളുടെ കൈയിൽനിന്നുള്ള സംഭാവനകൾ,+ നിങ്ങളുടെ നേർച്ചയാഗങ്ങൾ, സ്വമനസ്സാലെ നൽകുന്ന കാഴ്‌ചകൾ,+ നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ+ എന്നിവയെല്ലാം കൊണ്ടുവരേണ്ടത്.
-
-
1 രാജാക്കന്മാർ 8:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തിൽനിന്ന് കൊണ്ടുവന്ന നാൾമുതൽ, എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ+ ഇസ്രായേലിലെ ഏതെങ്കിലുമൊരു ഗോത്രത്തിൽനിന്ന് ഞാൻ ഒരു നഗരം തിരഞ്ഞെടുത്തില്ല. എന്നാൽ എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു’ എന്ന് അങ്ങ് പറഞ്ഞല്ലോ. 17 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയണം എന്നത് എന്റെ അപ്പനായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.+
-