-
2 ദിനവൃത്താന്തം 12:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അങ്ങനെ ഈജിപ്തിലെ രാജാവായ ശീശക്ക് യരുശലേമിനു നേരെ വന്നു. യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും സൂക്ഷിച്ചിരുന്ന വിലയേറിയ വസ്തുക്കളെല്ലാം ശീശക്ക് എടുത്തുകൊണ്ടുപോയി.+ ശലോമോൻ ഉണ്ടാക്കിയ സ്വർണപ്പരിചകൾ ഉൾപ്പെടെ എല്ലാം കൊണ്ടുപോയി.+ 10 അതുകൊണ്ട് രഹബെയാം രാജാവ് അവയ്‌ക്കു പകരം ചെമ്പുകൊണ്ടുള്ള പരിചകൾ ഉണ്ടാക്കി രാജകൊട്ടാരത്തിന്റെ കവാടത്തിൽ കാവൽ നിന്നിരുന്ന കാവൽക്കാരുടെ* മേധാവികളെ ഏൽപ്പിച്ചു. 11 രാജാവ് യഹോവയുടെ ഭവനത്തിലേക്കു പോകുമ്പോഴെല്ലാം കാവൽക്കാർ വന്ന് അവ എടുത്ത് കൂടെ പോകുമായിരുന്നു. പിന്നെ അവർ അവ കാവൽക്കാരുടെ അറയിൽ തിരികെ വെക്കും.
-