-
ദാനിയേൽ 10:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അങ്ങനെ, ഞാൻ ഒറ്റയ്ക്കായി. ഈ മഹാദർശനം കണ്ടപ്പോൾ എന്റെ ശക്തി മുഴുവൻ ചോർന്നുപോയി, എന്റെ ചൈതന്യം നഷ്ടമായി. എനിക്ക് ഒട്ടും ബലമില്ലാതായി.+ 9 അപ്പോൾ, അദ്ദേഹം സംസാരിക്കുന്നതു ഞാൻ കേട്ടു. പക്ഷേ, അതു കേട്ടപ്പോൾ ഞാൻ ഗാഢനിദ്രയിലായി; നിലത്ത് കമിഴ്ന്നുകിടന്ന് ഞാൻ ഉറങ്ങി.+ 10 അപ്പോൾ, ഒരു കൈ എന്നെ തൊട്ടു.+ അത് എന്നെ കുലുക്കിവിളിച്ചപ്പോൾ ഞാൻ മുട്ടുകുത്തി കൈകൾ ഊന്നി നിന്നു.
-