-
1 രാജാക്കന്മാർ 1:51, 52വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
51 അപ്പോൾ ശലോമോന് ഇങ്ങനെ വിവരം കിട്ടി: “ഇതാ, രാജാവിനെ പേടിച്ച് അദോനിയ ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചിരിക്കുന്നു! ‘അടിയനെ വാളുകൊണ്ട് കൊല്ലില്ലെന്നു ശലോമോൻ രാജാവ് സത്യം ചെയ്യട്ടെ!’ എന്നാണ് അയാൾ പറയുന്നത്.” 52 അപ്പോൾ ശലോമോൻ പറഞ്ഞു: “അയാൾ യോഗ്യമായാണു പെരുമാറുന്നതെങ്കിൽ അയാളുടെ ഒരു രോമംപോലും നിലത്ത് വീഴില്ല. മറിച്ച്, അദോനിയയിൽ എന്തെങ്കിലും തെറ്റു കണ്ടെത്തിയാൽ+ അയാൾ മരിക്കുകതന്നെ ചെയ്യും.”
-