-
1 രാജാക്കന്മാർ 14:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അപ്പോൾ യൊരോബെയാം ഭാര്യയോടു പറഞ്ഞു: “യൊരോബെയാമിന്റെ ഭാര്യയാണെന്ന് ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം നീ വേഷം മാറി ശീലോയിലേക്കു പോകണം. അവിടെയാണ് അഹീയ പ്രവാചകനുള്ളത്. ഞാൻ ഈ ജനത്തിന്റെ രാജാവാകുമെന്നു പറഞ്ഞത് ആ പ്രവാചകനാണ്.+ 3 പ്രവാചകന്റെ അടുത്ത് പോകുമ്പോൾ പത്ത് അപ്പവും കുറച്ച് അടകളും ഒരു കുപ്പി തേനും നീ കൂടെ കരുതണം. നമ്മുടെ മകന് എന്തു സംഭവിക്കുമെന്നു പ്രവാചകൻ നിനക്കു പറഞ്ഞുതരും.”
-