50 പിന്നെ യഹോശാഫാത്ത് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യഹോശാഫാത്തിനെ അവരോടൊപ്പം അദ്ദേഹത്തിന്റെ പൂർവികനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു. മകൻ യഹോരാം+ അടുത്ത രാജാവായി.
3 അവരുടെ അപ്പൻ അവർക്കു ധാരാളം സ്വർണവും വെള്ളിയും വിലയേറിയ വസ്തുക്കളും സമ്മാനമായി കൊടുത്തു; യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങളും അവർക്കു കൊടുത്തു.+ എന്നാൽ യഹോരാമായിരുന്നു മൂത്ത മകൻ. അതുകൊണ്ട് രാജ്യം യഹോരാമിനെ ഏൽപ്പിച്ചു.+