13 എലീശ ഇസ്രായേൽരാജാവിനോടു പറഞ്ഞു: “നിനക്ക് ഇവിടെ എന്താണു കാര്യം?+ നീ നിന്റെ അപ്പന്റെയും അമ്മയുടെയും പ്രവാചകന്മാരുടെ അടുത്തേക്കു പോകൂ.”+ എന്നാൽ ഇസ്രായേൽരാജാവ് പറഞ്ഞു: “അങ്ങനെയല്ല. മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന് യഹോവയാണു ഞങ്ങളെ വിളിച്ചുവരുത്തിയത്.”