-
2 രാജാക്കന്മാർ 11:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 എന്നാൽ ഏഴാം വർഷം യഹോയാദ കൊട്ടാരംകാവൽക്കാരുടെയും* കാരീയൻ എന്ന് അറിയപ്പെട്ടിരുന്ന അംഗരക്ഷകരുടെയും ശതാധിപന്മാരെ*+ അദ്ദേഹത്തിന്റെ അടുത്ത് യഹോവയുടെ ഭവനത്തിലേക്കു വിളിപ്പിച്ചു. യഹോയാദ അവരുമായി സഖ്യം* ചെയ്‌ത് അവരെക്കൊണ്ട് യഹോവയുടെ ഭവനത്തിൽവെച്ച് സത്യം ചെയ്യിച്ചു. അതിനു ശേഷം അവർക്കു രാജകുമാരനെ കാണിച്ചുകൊടുത്തു.+
-
-
2 രാജാക്കന്മാർ 11:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 എന്നാൽ പുരോഹിതനായ യഹോയാദ സൈന്യത്തിന്മേൽ നിയമിതരായ ശതാധിപന്മാരോട്,+ “അഥല്യയെ അണിയിൽനിന്ന് പുറത്ത് കൊണ്ടുപോകൂ, ആരെങ്കിലും അഥല്യയുടെ പിന്നാലെ വന്നാൽ അയാളെ വാളുകൊണ്ട് കൊല്ലണം!” എന്നു പറഞ്ഞു. “യഹോവയുടെ ഭവനത്തിൽവെച്ച് അഥല്യയെ കൊല്ലരുത്” എന്ന് യഹോയാദ അവരോടു കല്പിച്ചിരുന്നു.
-