8 ദേശവും ദേവാലയവും ശുദ്ധീകരിച്ചശേഷം, ഭരണത്തിന്റെ 18-ാം വർഷം, യോശിയ അസല്യയുടെ മകൻ ശാഫാനെയും+ നഗരാധിപനായ മയസേയയെയും കാര്യങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, യൊവാഹാസിന്റെ മകൻ യോവാഹിനെയും ദൈവമായ യഹോവയുടെ ഭവനത്തിന്റെ കേടുപാടുകൾ തീർക്കാൻ അയച്ചു.+