8 അഞ്ചാം മാസം ഏഴാം ദിവസം, അതായത് ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ ഭരണത്തിന്റെ 19-ാം വർഷം, നെബൂഖദ്നേസറിന്റെ ഭൃത്യനും കാവൽക്കാരുടെ മേധാവിയും ആയ നെബൂസരദാൻ+ യരുശലേമിലേക്കു വന്നു.+
9 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ+ നഗരത്തിൽ ബാക്കിയുള്ളവരെയും കൂറുമാറി തന്റെ പക്ഷം ചേർന്നവരെയും മറ്റെല്ലാവരെയും ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി.
40കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ+ യിരെമ്യയെ രാമയിൽനിന്ന്+ വിട്ടയച്ചശേഷം യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി. യരുശലേമിൽനിന്നും യഹൂദയിൽനിന്നും ബാബിലോണിലേക്കു നാടുകടത്തുന്നവരുടെകൂടെ അയാൾ യിരെമ്യയെയും കൈവിലങ്ങുവെച്ച് രാമയിലേക്കു കൊണ്ടുപോയിരുന്നു.