36 നിങ്ങളും നിങ്ങളുടെ പൂർവികരും അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ അടുത്തേക്ക് യഹോവ നിങ്ങളെയും നിങ്ങൾ നിങ്ങളുടെ മേൽ ആക്കിവെച്ച രാജാവിനെയും ഓടിച്ചുകളയും.+ അവിടെ നിങ്ങൾ, മരംകൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ അന്യദൈവങ്ങളെ സേവിക്കും.+
64 “യഹോവ നിങ്ങളെ എല്ലാ ജനതകൾക്കുമിടയിൽ, ഭൂമിയുടെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ, ചിതറിച്ചുകളയും.+ നിങ്ങളോ നിങ്ങളുടെ പൂർവികരോ അറിഞ്ഞിട്ടില്ലാത്ത, മരവും കല്ലും കൊണ്ടുള്ള ദൈവങ്ങളെ അവിടെ നിങ്ങൾ സേവിക്കേണ്ടിവരും.+
27 യഹോവ പറഞ്ഞു: “ഇസ്രായേലിനെ നീക്കം ചെയ്തതുപോലെ+ ഞാൻ യഹൂദയെയും എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയും.+ ഞാൻ തിരഞ്ഞെടുത്ത നഗരമായ ഈ യരുശലേമിനെയും ‘എന്റെ പേര് അവിടെയുണ്ടായിരിക്കും’+ എന്നു പറഞ്ഞ ഈ ഭവനത്തെയും ഞാൻ തള്ളിക്കളയും.”