-
1 രാജാക്കന്മാർ 8:63, 64വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
63 യഹോവയ്ക്കു സഹഭോജനബലിയായി+ ശലോമോൻ 22,000 കന്നുകാലികളെയും 1,20,000 ആടുകളെയും അർപ്പിച്ചു. അങ്ങനെ രാജാവും എല്ലാ ഇസ്രായേല്യരും കൂടി യഹോവയുടെ ഭവനം ഉദ്ഘാടനം+ ചെയ്തു. 64 യഹോവയുടെ സന്നിധിയിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള യാഗപീഠത്തിന്+ എല്ലാ ദഹനബലികളും ധാന്യയാഗങ്ങളും സഹഭോജനബലികളുടെ കൊഴുപ്പും ഉൾക്കൊള്ളാൻമാത്രം വലുപ്പമില്ലായിരുന്നതിനാൽ രാജാവ് അന്ന് യഹോവയുടെ ഭവനത്തിന്റെ മുൻവശത്തുള്ള മുറ്റത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ദഹനബലികളും ധാന്യയാഗങ്ങളും സഹഭോജനബലികളുടെ കൊഴുപ്പും+ അർപ്പിച്ചു.
-