11 അപ്പോൾ മരുമകളായ താമാറിനോട് യഹൂദ, “എന്റെ മകൻ ശേല വളർന്നുവലുതാകുന്നതുവരെ നീ നിന്റെ അപ്പന്റെ വീട്ടിൽ വിധവയായി താമസിക്കുക” എന്നു പറഞ്ഞു. ‘അവനും അവന്റെ സഹോദരന്മാരെപ്പോലെ മരിച്ചുപോയേക്കാം’+ എന്ന് യഹൂദ മനസ്സിൽ പറഞ്ഞു. അങ്ങനെ താമാർ ചെന്ന് സ്വന്തം അപ്പന്റെ വീട്ടിൽ താമസിച്ചു.