-
ആവർത്തനം 4:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 നിങ്ങൾ കണ്ണ് ഉയർത്തി ആകാശത്തേക്കു നോക്കി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും—ആകാശത്തിലെ സർവസൈന്യത്തെയും—കാണുമ്പോൾ അവയുടെ മുമ്പാകെ കുമ്പിട്ട് അവയെ സേവിക്കാൻ പ്രലോഭിതരാകരുത്.+ അവയെ നിങ്ങളുടെ ദൈവമായ യഹോവ ആകാശത്തിൻകീഴിലുള്ള എല്ലാ ജനങ്ങൾക്കുമായി കൊടുത്തിരിക്കുന്നു.
-
-
2 രാജാക്കന്മാർ 23:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 യഹൂദാനഗരങ്ങളിലെയും യരുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും ആരാധനാസ്ഥലങ്ങളിൽ* യാഗവസ്തുക്കൾ ദഹിപ്പിക്കാൻ* യഹൂദാരാജാക്കന്മാർ അന്യദൈവങ്ങളുടെ പുരോഹിതന്മാരെ നിയമിച്ചിരുന്നു. അവരെയെല്ലാം അദ്ദേഹം നീക്കിക്കളഞ്ഞു. കൂടാതെ, സൂര്യനും ചന്ദ്രനും രാശിചക്രത്തിലെ നക്ഷത്രങ്ങൾക്കും ബാലിനും ആകാശത്തിലെ സർവസൈന്യത്തിനും+ വേണ്ടി യാഗവസ്തുക്കൾ ദഹിപ്പിച്ചിരുന്നവരെയും നീക്കം ചെയ്തു.
-