-
2 രാജാക്കന്മാർ 21:19-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 രാജാവാകുമ്പോൾ ആമോന്+ 22 വയസ്സായിരുന്നു. ആമോൻ രണ്ടു വർഷം യരുശലേമിൽ ഭരണം നടത്തി.+ യൊത്ബയിലുള്ള ഹാരൂസിന്റെ മകൾ മെശുല്ലേമെത്തായിരുന്നു അയാളുടെ അമ്മ. 20 അപ്പനായ മനശ്ശെ ചെയ്തതുപോലെ ആമോൻ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ 21 അപ്പൻ ആരാധിച്ച മ്ലേച്ഛവിഗ്രഹങ്ങളെ കുമ്പിട്ട് ആരാധിച്ച് ആമോനും അപ്പന്റെ അതേ പാത പിന്തുടർന്നു.+ 22 അങ്ങനെ അയാൾ പൂർവികരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.+ 23 ഒടുവിൽ ഭൃത്യന്മാർ ആമോന് എതിരെ ഗൂഢാലോചന നടത്തി ആമോനെ സ്വന്തം ഭവനത്തിൽവെച്ച് കൊന്നു. 24 എന്നാൽ രാജാവിന് എതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം ജനം കൊന്നുകളഞ്ഞു. എന്നിട്ട് ആമോന്റെ മകൻ യോശിയയെ രാജാവാക്കി.+
-