-
യിരെമ്യ 26:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 “കിര്യത്ത്-യയാരീമിൽനിന്നുള്ള+ ശെമയ്യയുടെ മകനായ ഉരിയ എന്നൊരാളും യഹോവയുടെ നാമത്തിൽ പ്രവചിച്ചിരുന്നു. അദ്ദേഹവും ഈ നഗരത്തിനും ദേശത്തിനും എതിരെ യിരെമ്യ പ്രവചിച്ചതുപോലുള്ള കാര്യങ്ങളാണു പ്രവചിച്ചത്. 21 ഉരിയയുടെ വാക്കുകൾ യഹോയാക്കീം രാജാവിന്റെയും+ അദ്ദേഹത്തിന്റെ വീരപുരുഷന്മാരുടെയും പ്രഭുക്കന്മാരുടെയും ചെവിയിലെത്തി. അപ്പോൾ രാജാവ് ഉരിയയെ കൊല്ലാൻ പദ്ധതിയിട്ടു.+ ഈ വിവരം അറിഞ്ഞ് പേടിച്ചുപോയ ഉരിയ ഉടനെ ഈജിപ്തിലേക്ക് ഓടിക്കളഞ്ഞു.
-
-
യിരെമ്യ 36:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 അപ്പോൾ യിരെമ്യ മറ്റൊരു ചുരുൾ എടുത്ത് നേരിയയുടെ മകനും സെക്രട്ടറിയും+ ആയ ബാരൂക്കിനു കൊടുത്തു. യഹൂദയിലെ യഹോയാക്കീം രാജാവ് കത്തിച്ചുകളഞ്ഞ ചുരുളിലുണ്ടായിരുന്ന*+ എല്ലാ കാര്യങ്ങളും യിരെമ്യ പറഞ്ഞുകൊടുത്തതനുസരിച്ച് ബാരൂക്ക് അതിൽ എഴുതി; അതുപോലുള്ള മറ്റ് അനേകം കാര്യങ്ങളും അതിൽ കൂട്ടിച്ചേർത്തു.
-