8 രാജാവാകുമ്പോൾ യഹോയാഖീന് 18 വയസ്സായിരുന്നു. മൂന്നു മാസം യഹോയാഖീൻ യരുശലേമിൽ ഭരണം നടത്തി.+ യരുശലേംകാരനായ എൽനാഥാന്റെ മകൾ നെഹുഷ്ഠയായിരുന്നു അയാളുടെ അമ്മ. 9 പൂർവികർ ചെയ്തതുപോലെതന്നെ യഹോയാഖീനും യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.