16യോസേഫിന്റെ+ വംശജർക്കു നറുക്കിട്ട്+ കിട്ടിയ ദേശം യരീഹൊയ്ക്കടുത്ത് യോർദാൻ മുതൽ യരീഹൊയ്ക്കു കിഴക്കുള്ള വെള്ളം വരെ എത്തി, യരീഹൊയിൽനിന്ന് വിജനഭൂമിയിലൂടെ ബഥേൽമലനാട്ടിലേക്കു കയറി.+
3 പിന്നെ, അതു പടിഞ്ഞാറോട്ട് ഇറങ്ങി യഫ്ളേത്യരുടെ അതിർത്തിവരെ, താഴേ ബേത്ത്-ഹോരോന്റെ+ അതിർത്തിവരെയും ഗേസെർ+ വരെയും ചെന്നു. ഒടുവിൽ അതു കടലിൽ അവസാനിച്ചു.