-
1 രാജാക്കന്മാർ 22:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 മൂന്നാം വർഷം യഹൂദാരാജാവായ യഹോശാഫാത്ത്+ ഇസ്രായേൽരാജാവിനെ കാണാൻ വന്നു.+ 3 അപ്പോൾ ഇസ്രായേൽരാജാവ് ഭൃത്യന്മാരോടു പറഞ്ഞു: “രാമോത്ത്-ഗിലെയാദ്+ നമുക്ക് അവകാശപ്പെട്ടതാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. എന്നിട്ടും നമ്മൾ എന്തുകൊണ്ടാണു സിറിയയിലെ രാജാവിന്റെ കൈയിൽനിന്ന് അതു തിരിച്ചുപിടിക്കാൻ മടിക്കുന്നത്?” 4 പിന്നെ രാജാവ് യഹോശാഫാത്തിനോട്, “രാമോത്ത്-ഗിലെയാദിലെ യുദ്ധത്തിന് എന്റെകൂടെ വരുമോ” എന്നു ചോദിച്ചു. യഹോശാഫാത്ത് ഇസ്രായേൽരാജാവിനോടു പറഞ്ഞു: “നമ്മൾ രണ്ടും ഒന്നല്ലേ? എന്റെ ജനം അങ്ങയുടെയും ജനമാണ്. എന്റെ കുതിരകൾ അങ്ങയുടെയുംകൂടെയാണ്.”+
-
-
2 ദിനവൃത്താന്തം 19:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അപ്പോൾ ഹനാനിയുടെ മകനും+ ദിവ്യദർശിയും ആയ യേഹു+ യഹോശാഫാത്ത് രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ദുഷ്ടനെയാണോ അങ്ങ് സഹായിക്കേണ്ടത്?+ യഹോവയെ വെറുക്കുന്നവരെയാണോ അങ്ങ് സ്നേഹിക്കേണ്ടത്?+ അങ്ങ് ഇങ്ങനെ ചെയ്തതുകൊണ്ട് യഹോവയുടെ കോപം അങ്ങയുടെ നേരെ ആളിക്കത്തിയിരിക്കുന്നു.
-