-
1 രാജാക്കന്മാർ 22:9-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അങ്ങനെ ഇസ്രായേൽരാജാവ് ഒരു കൊട്ടാരോദ്യോഗസ്ഥനെ വിളിച്ച്, “വേഗം പോയി യിമ്ലയുടെ മകനായ മീഖായയെ കൂട്ടിക്കൊണ്ടുവരുക”+ എന്നു പറഞ്ഞു. 10 ഇസ്രായേൽരാജാവും യഹൂദാരാജാവായ യഹോശാഫാത്തും അപ്പോൾ, ശമര്യയുടെ പ്രവേശനകവാടത്തിലുള്ള മെതിക്കളത്തിൽ രാജകീയവസ്ത്രങ്ങൾ അണിഞ്ഞ് തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുകയായിരുന്നു. എല്ലാ പ്രവാചകന്മാരും അവരുടെ മുന്നിൽ പ്രവചിച്ചുകൊണ്ടിരുന്നു.+ 11 അപ്പോൾ കെനാനയുടെ മകനായ സിദെക്കിയ ഇരുമ്പുകൊണ്ട് കൊമ്പുകൾ ഉണ്ടാക്കിയിട്ട് ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘സിറിയക്കാർ ചത്തൊടുങ്ങുന്നതുവരെ നീ ഇതുകൊണ്ട് അവരെ കുത്തിവീഴ്ത്തും.’”* 12 മറ്റെല്ലാ പ്രവാചകന്മാരും അതുപോലെതന്നെ പ്രവചിച്ചു. അവർ പറഞ്ഞു: “രാമോത്ത്-ഗിലെയാദിലേക്കു പോകുക; രാജാവ് തീർച്ചയായും വിജയിക്കും. യഹോവ അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”
-