-
1 രാജാക്കന്മാർ 22:13-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 മീഖായയെ കൂട്ടിക്കൊണ്ടുവരാൻ പോയ ദൂതൻ മീഖായയോടു പറഞ്ഞു: “ഇതാ, പ്രവാചകന്മാർ ഒന്നടങ്കം രാജാവിന് അനുകൂലമായി പ്രവചിക്കുന്നു. ദയവുചെയ്ത് അങ്ങും അവരെപ്പോലെ രാജാവിനെ പ്രസാദിപ്പിക്കുന്ന വിധത്തിൽ സംസാരിക്കണം.”+ 14 എന്നാൽ മീഖായ പറഞ്ഞു: “യഹോവയാണെ, യഹോവ എന്നോട് എന്താണോ പറയുന്നത് അതു ഞാൻ പറയും.” 15 അങ്ങനെ മീഖായ ഇസ്രായേൽരാജാവിന്റെ അടുത്ത് വന്നു. രാജാവ് മീഖായയോട്, “മീഖായാ, ഞങ്ങൾ രാമോത്ത്-ഗിലെയാദിനു നേരെ യുദ്ധത്തിനു പോകണോ അതോ പിന്മാറണോ” എന്നു ചോദിച്ചു. ഉടനെ മീഖായ പറഞ്ഞു: “പോകുക. അങ്ങ് തീർച്ചയായും വിജയിക്കും. യഹോവ അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.” 16 അപ്പോൾ രാജാവ് മീഖായയോട്: “എന്നോടു സത്യം മാത്രമേ പറയാവൂ എന്ന് എത്ര തവണ ഞാൻ നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ സത്യം ചെയ്യിക്കണം!” 17 മീഖായ പറഞ്ഞു: “ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്യരെല്ലാം മലകളിൽ ചിതറി നടക്കുന്നതു ഞാൻ കാണുന്നു.+ യഹോവ പറഞ്ഞു: ‘ഇവയ്‌ക്കു നാഥനില്ല. ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു സമാധാനത്തോടെ തിരിച്ചുപോകട്ടെ.’”
-