-
1 രാജാക്കന്മാർ 22:19-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 അപ്പോൾ മീഖായ പറഞ്ഞു: “എങ്കിൽ യഹോവ പറയുന്നതു കേട്ടുകൊള്ളൂ: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ സ്വർഗത്തിലെ സർവസൈന്യവും ദൈവത്തിന്റെ സന്നിധിയിൽ ഇടത്തും വലത്തും ആയി നിൽക്കുന്നുണ്ടായിരുന്നു.+ 20 അപ്പോൾ യഹോവ, ‘ആഹാബ് രാമോത്ത്-ഗിലെയാദിനു നേരെ ചെന്ന് അവിടെ മരിച്ചുവീഴാനായി ആര് അയാളെ വിഡ്ഢിയാക്കും’ എന്നു ചോദിച്ചു. അവർ ഓരോരുത്തരും പല അഭിപ്രായങ്ങൾ പറഞ്ഞു. 21 അപ്പോൾ ഒരു ആത്മാവ്*+ മുന്നോട്ടു വന്ന് യഹോവയുടെ മുന്നിൽ നിന്ന്, ‘ഞാൻ അയാളെ വിഡ്ഢിയാക്കാം’ എന്നു പറഞ്ഞു. യഹോവ ചോദിച്ചു: ‘നീ എങ്ങനെയാണ് അതു ചെയ്യാൻപോകുന്നത്?’ 22 ആ ആത്മാവ് പറഞ്ഞു: ‘ഞാൻ ചെന്ന് രാജാവിന്റെ പ്രവാചകന്മാരുടെയെല്ലാം നാവിൽ വഞ്ചനയുടെ ആത്മാവായിത്തീരും.’+ അപ്പോൾ ദൈവം പറഞ്ഞു: ‘നിനക്ക് അതിനു കഴിയും, നീ അതിൽ വിജയിക്കുകതന്നെ ചെയ്യും. പോയി അങ്ങനെതന്നെ ചെയ്യുക.’ 23 അങ്ങനെ നിന്റെ ഈ പ്രവാചകന്മാരുടെയെല്ലാം നാവിൽ യഹോവ വഞ്ചനയുടെ ആത്മാവിനെ കൊടുത്തിരിക്കുന്നു.+ വാസ്തവത്തിൽ നിനക്കു ദുരന്തം വരുമെന്നാണ് യഹോവ പ്രഖ്യാപിച്ചിരിക്കുന്നത്.”+
-