-
1 രാജാക്കന്മാർ 22:24-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 അപ്പോൾ കെനാനയുടെ മകനായ സിദെക്കിയ മീഖായയുടെ അടുത്ത് വന്ന് മീഖായയുടെ ചെകിട്ടത്ത് അടിച്ചിട്ട്, “നിന്നോടു സംസാരിക്കാൻവേണ്ടി യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിക്കാണു വന്നത്” എന്നു ചോദിച്ചു.+ 25 മീഖായ പറഞ്ഞു: “ഏതു വഴിക്കാണു വന്നതെന്ന്, ഒളിച്ചിരിക്കാൻ അറയിൽ കയറുന്ന ദിവസം നീ മനസ്സിലാക്കും.” 26 അപ്പോൾ ഇസ്രായേൽരാജാവ് ആജ്ഞാപിച്ചു: “മീഖായയെ പിടിച്ച് നഗരാധിപനായ ആമോന്റെയും രാജാവിന്റെ മകനായ യോവാശിന്റെയും കൈയിൽ ഏൽപ്പിക്കുക. 27 അവരോടു പറയുക: ‘രാജാവ് ഇങ്ങനെ കല്പിക്കുന്നു: “ഇയാളെ തടവറയിൽ അടയ്‌ക്കുക.+ ഞാൻ സമാധാനത്തോടെ മടങ്ങിവരുന്നതുവരെ ഇയാൾക്കു വളരെ കുറച്ച് ഭക്ഷണവും വെള്ളവും മാത്രമേ കൊടുക്കാവൂ.”’” 28 പക്ഷേ മീഖായ പറഞ്ഞു: “നീ സമാധാനത്തോടെ മടങ്ങിവരുകയാണെങ്കിൽ യഹോവ എന്നോടു സംസാരിച്ചിട്ടില്ല.”+ മീഖായ ഇങ്ങനെയും പറഞ്ഞു: “ജനങ്ങളേ, നിങ്ങളെല്ലാം ഇതു കേട്ടല്ലോ?”
-