-
1 രാജാക്കന്മാർ 22:34, 35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 പക്ഷേ ഒരു സൈനികൻ അമ്പ് എയ്തപ്പോൾ അവിചാരിതമായി അത് ഇസ്രായേൽരാജാവിന്റെ പടച്ചട്ടയുടെ വിടവിലൂടെ ശരീരത്തിൽ തറച്ചുകയറി. അപ്പോൾ രാജാവ് തേരാളിയോടു പറഞ്ഞു: “രഥം തിരിച്ച് എന്നെ യുദ്ധക്കളത്തിൽനിന്ന്* കൊണ്ടുപോകൂ, എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു.”+ 35 അന്നു മുഴുവൻ പൊരിഞ്ഞ യുദ്ധം നടന്നു. ആ സമയമത്രയും സിറിയക്കാർക്ക് അഭിമുഖമായി രാജാവിനെ രഥത്തിൽ താങ്ങിനിറുത്തേണ്ടിവന്നു. രാജാവിന്റെ മുറിവിൽനിന്ന് രക്തം രഥത്തിന് അകത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു; വൈകുന്നേരത്തോടെ രാജാവ് മരിച്ചു.+
-