36 അങ്ങനെ ലോത്തിന്റെ രണ്ടു പെൺമക്കളും ഗർഭിണികളായി. 37 മൂത്ത മകൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു മോവാബ്+ എന്നു പേരിട്ടു. അവനാണ് ഇന്നുള്ള മോവാബ്യരുടെ പൂർവികൻ.+ 38 ഇളയവളും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവൾ അവനു ബൻ-അമ്മി എന്നു പേരിട്ടു. അവനാണ് ഇന്നുള്ള അമ്മോന്യരുടെ പൂർവികൻ.+