25 ദൈവം അവരുടെ രഥചക്രങ്ങൾ ഊരിക്കളഞ്ഞുകൊണ്ടിരുന്നതിനാൽ രഥങ്ങൾ ഓടിക്കാൻ അവർ നന്നേ പണിപ്പെട്ടു. അവർ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഇസ്രായേല്യരെ വിട്ട് നമുക്ക് ഓടാം. കാരണം യഹോവ അവർക്കുവേണ്ടി ഈജിപ്തുകാർക്കെതിരെ പോരാടുകയാണ്.”+
21 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാൻ ഗോഗിന് എതിരെ എന്റെ എല്ലാ മലകളിലേക്കും ഒരു വാൾ അയയ്ക്കും. ഓരോരുത്തരുടെയും വാൾ സ്വന്തം സഹോദരന് എതിരെ ഉയരും.+