41 ഇസ്രായേൽരാജാവായ ആഹാബിന്റെ ഭരണത്തിന്റെ നാലാം വർഷമാണ് ആസയുടെ മകനായ യഹോശാഫാത്ത്+ യഹൂദയിൽ രാജാവായത്. 42 രാജാവാകുമ്പോൾ യഹോശാഫാത്തിന് 35 വയസ്സായിരുന്നു. 25 വർഷം യഹോശാഫാത്ത് യരുശലേമിൽ ഭരണം നടത്തി. ശിൽഹിയുടെ മകളായ അസൂബയായിരുന്നു യഹോശാഫാത്തിന്റെ അമ്മ.