-
2 ദിനവൃത്താന്തം 15:10-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അങ്ങനെ ആസയുടെ ഭരണത്തിന്റെ 15-ാം വർഷം മൂന്നാം മാസം അവർ യരുശലേമിൽ കൂടിവന്നു. 11 അവർ പിടിച്ചെടുത്ത മൃഗങ്ങളിൽനിന്ന് 7,000 ആടുകളെയും 700 കന്നുകാലികളെയും അന്ന് അവർ യഹോവയ്ക്കു ബലി അർപ്പിച്ചു. 12 കൂടാതെ പൂർവികരുടെ ദൈവമായ യഹോവയെ മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ അന്വേഷിക്കുമെന്നും+ 13 ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്ത ഏതൊരാളെയും, ചെറിയവനായാലും വലിയവനായാലും, സ്ത്രീയായാലും പുരുഷനായാലും, കൊന്നുകളയുമെന്നും ഉള്ള ഒരു ഉടമ്പടിയും അവർ ചെയ്‌തു.+
-