-
എസ്ര 4:6-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 യഹൂദയിലും യരുശലേമിലും താമസിക്കുന്നവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അഹശ്വേരശിന്റെ വാഴ്ചയുടെ തുടക്കത്തിൽ അവർ ഒരു കത്ത് എഴുതി. 7 പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയുടെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ, അയാളുടെ മറ്റു സഹപ്രവർത്തകർ എന്നിവരെല്ലാം ചേർന്ന് അർഥഹ്ശഷ്ട രാജാവിനു കത്ത് എഴുതി. അവർ അത് അരമായ ഭാഷയിലേക്കു+ തർജമ ചെയ്ത് അരമായലിപിയിൽ എഴുതി.*
8 * മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമും പകർപ്പെഴുത്തുകാരനായ ശിംശായിയും ചേർന്ന് യരുശലേമിന് എതിരെ അർഥഹ്ശഷ്ട രാജാവിന് ഇങ്ങനെയൊരു കത്ത് എഴുതി:
-
-
നെഹമ്യ 4:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 യരുശലേംമതിലുകളുടെ അറ്റകുറ്റപ്പണികളും അതിന്റെ വിടവുകളുടെ കേടുപോക്കലും പുരോഗമിക്കുന്നെന്നു കേട്ടപ്പോൾ സൻബല്ലത്തും തോബീയയും+ അറേബ്യക്കാരും+ അമ്മോന്യരും അസ്തോദ്യരും+ അങ്ങേയറ്റം കുപിതരായി. 8 യരുശലേമിനു നേരെ ചെന്ന് യുദ്ധം ചെയ്ത് അവിടെ കുഴപ്പം സൃഷ്ടിക്കാൻ അവർ സംഘംചേർന്ന് ഗൂഢാലോചന നടത്തി.
-