-
നെഹമ്യ 2:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഹോരോന്യനായ സൻബല്ലത്തും അമ്മോന്യ+ ഉദ്യോഗസ്ഥനായ തോബീയയും+ ഗേശെം എന്ന അറേബ്യക്കാരനും+ ഇതു കേട്ടപ്പോൾ ഞങ്ങളെ പരിഹസിച്ചുതുടങ്ങി:+ “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? രാജാവിനെ ധിക്കരിക്കുന്നോ”+ എന്നു പറഞ്ഞ് അവർ ഞങ്ങളെ നിന്ദിച്ചു. 20 പക്ഷേ, ഞാൻ അവരോടു പറഞ്ഞു: “സ്വർഗസ്ഥനായ ദൈവമാണു ഞങ്ങൾക്കു വിജയം തരുന്നത്.+ അതുകൊണ്ട്, ദൈവദാസരായ ഞങ്ങൾ എഴുന്നേറ്റ് പണിയും. പക്ഷേ, നിങ്ങൾക്ക് യരുശലേമിൽ ഓഹരിയോ അവകാശമോ ഇല്ല; നിങ്ങളെ ഓർക്കാൻമാത്രം നിങ്ങൾ അവിടെ ഒന്നും ചെയ്തിട്ടുമില്ലല്ലോ.”*+
-