-
നെഹമ്യ 6:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 പിന്നെ, ഞാൻ മെഹേതബേലിന്റെ മകനായ ദലായയുടെ മകൻ ശെമയ്യയുടെ വീട്ടിലേക്കു പോയി. ശെമയ്യ അവിടെ വീടിനുള്ളിൽത്തന്നെ കഴിയുകയായിരുന്നു. അയാൾ പറഞ്ഞു: “അവർ അങ്ങയെ കൊല്ലാൻ വരുന്നുണ്ട്. അതുകൊണ്ട്, നമുക്ക് ഒരു സമയം തീരുമാനിച്ച് സത്യദൈവത്തിന്റെ ഭവനമായ ദേവാലയത്തിൽ ചെന്ന് വാതിൽ അടച്ച് അതിന് അകത്ത് ഇരിക്കാം. അവർ ഇന്നു രാത്രി അങ്ങയെ കൊല്ലാൻ വരും.” 11 പക്ഷേ, ഞാൻ പറഞ്ഞു: “എന്നെപ്പോലൊരാൾ പേടിച്ച് ഓടാനോ? എന്നെപ്പോലൊരു മനുഷ്യനു ദേവാലയത്തിനുള്ളിൽ കടന്നിട്ട് ജീവനോടിരിക്കാനാകുമോ?+ ഞാൻ അതു ചെയ്യില്ല!” 12 അതോടെ, ഇയാളെ ദൈവം അയച്ചിട്ടില്ലെന്നും എനിക്ക് എതിരെ പ്രവചിക്കാൻ തോബീയയും സൻബല്ലത്തും+ കൂലിക്കെടുത്തതാണെന്നും എനിക്കു മനസ്സിലായി.
-