-
2 രാജാക്കന്മാർ 24:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അയാൾ യരുശലേമിലുള്ളവരെ മുഴുവൻ—എല്ലാ പ്രഭുക്കന്മാരെയും+ വീരയോദ്ധാക്കളെയും ശില്പികളെയും ലോഹപ്പണിക്കാരെയും*+—പിടിച്ചുകൊണ്ടുപോയി. 10,000 പേരെ ബന്ദികളായി കൊണ്ടുപോയി. തീരെ ദരിദ്രരല്ലാതെ മറ്റാരും ദേശത്ത് ബാക്കിയായില്ല.+ 15 അങ്ങനെ അയാൾ യഹോയാഖീനെ+ ബാബിലോണിലേക്കു കൊണ്ടുപോയി.+ കൂടാതെ രാജമാതാവിനെയും രാജപത്നിമാരെയും കൊട്ടാരോദ്യോഗസ്ഥരെയും ദേശത്തെ പ്രധാനികളെയും യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയി.
-