5 ഫെലിസ്ത്യരും ഇസ്രായേല്യരോടു യുദ്ധം ചെയ്യാൻ ഒന്നിച്ചുകൂടി. 30,000 യുദ്ധരഥങ്ങളും 6,000 കുതിരപ്പടയാളികളും കടൽത്തീരത്തെ മണൽത്തരികൾപോലെ എണ്ണമറ്റ സൈന്യവും അവർക്കുണ്ടായിരുന്നു.+ അവർ ചെന്ന് ബേത്ത്-ആവെനു കിഴക്ക് മിക്മാശിൽ പാളയമടിച്ചു.+