-
എസ്ഥേർ 9:5-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ജൂതന്മാർ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളുകൊണ്ട് കൊന്നുമുടിച്ചു. തങ്ങളെ വെറുക്കുന്നവരോട് അവർ തോന്നിയതുപോലെയെല്ലാം ചെയ്‌തു.+ 6 ശൂശൻ*+ കോട്ടയിൽ* ജൂതന്മാർ 500 പേരെ കൊന്നു. 7 കൂടാതെ അവർ, ജൂതന്മാരുടെ ശത്രുവും ഹമ്മെദാഥയുടെ മകനും ആയ ഹാമാന്റെ+ പത്ത് ആൺമക്കളെയും കൊന്നു. അവരുടെ പേരുകൾ: പർശൻദാഥ, ദൽഫോൻ, അസ്‌പാഥ, 8 പോറാഥ, അദല്യ, അരിദാഥ, 9 പർമസ്ഥ, അരീസായി, അരീദായി, വയെസാഥ. 10 പക്ഷേ ഇവരെ കൊന്നതല്ലാതെ അവർ ഒന്നും കൊള്ളയടിച്ചില്ല.+
-