19 അപ്പോൾ മീഖായ പറഞ്ഞു: “എങ്കിൽ യഹോവ പറയുന്നതു കേട്ടുകൊള്ളൂ: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ സ്വർഗത്തിലെ സർവസൈന്യവും ദൈവത്തിന്റെ സന്നിധിയിൽ ഇടത്തും വലത്തും ആയി നിൽക്കുന്നുണ്ടായിരുന്നു.+
13 “രാത്രിയിലെ ദിവ്യദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, ആകാശമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലുള്ള+ ഒരാൾ വരുന്നു. പുരാതനകാലംമുതലേ ഉള്ളവന്റെ+ അടുത്തേക്കു ചെല്ലാൻ അവന് അനുമതി ലഭിച്ചു. അവർ അവനെ അദ്ദേഹത്തിന്റെ തൊട്ടടുത്തേക്കു കൊണ്ടുചെന്നു.