വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 32:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അങ്ങയുടെ ഈ ദാസ​നോട്‌ ഇതുവരെ കാണിച്ച അചഞ്ചല​മായ സ്‌നേ​ഹ​ത്തി​നും വിശ്വസ്‌തതയ്‌ക്കും+ അടിയൻ യോഗ്യ​നല്ല. കാരണം ഈ യോർദാൻ കടക്കു​മ്പോൾ എന്റെ വടി മാത്രമേ എന്റെ കൈയി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇപ്പോൾ ഞാൻ വർധിച്ച്‌ രണ്ടു കൂട്ടമാ​യി​രി​ക്കു​ന്നു!+

  • 1 ശമുവേൽ 2:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 യഹോവ ദാരിദ്ര്യ​വും ഐശ്വ​ര്യ​വും തരുന്നു.+

      താഴ്‌ത്തു​ക​യും ഉയർത്തു​ക​യും ചെയ്യുന്നു.+

  • 2 ദിനവൃത്താന്തം 25:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പക്ഷേ അമസ്യ ദൈവ​പു​രു​ഷ​നോട്‌, “ഞാൻ ഇസ്രാ​യേൽസൈ​ന്യ​ത്തിന്‌ 100 താലന്തു കൊടു​ത്തു​പോ​യ​ല്ലോ” എന്നു പറഞ്ഞു. ദൈവ​പു​രു​ഷൻ പറഞ്ഞു: “അതി​നെ​ക്കാൾ എത്രയോ അധികം സമ്പത്ത്‌ അങ്ങയ്‌ക്കു തരാൻ യഹോ​വ​യ്‌ക്കു കഴിയും!”+

  • സുഭാഷിതങ്ങൾ 22:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 താഴ്‌മയുടെയും യഹോ​വ​ഭ​യ​ത്തി​ന്റെ​യും പ്രതി​ഫ​ലം

      ധനവും മഹത്ത്വ​വും ജീവനും ആണ്‌.+

  • യശയ്യ 61:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 നിങ്ങൾക്കു നാണ​ക്കേടു സഹി​ക്കേണ്ടി വരില്ല, പകരം ഇരട്ടി ഓഹരി ലഭിക്കും,

      അവർക്ക്‌ അപമാനം സഹി​ക്കേണ്ടി വരില്ല, പകരം തങ്ങൾക്കു ലഭിച്ച​തി​നെ ഓർത്ത്‌ അവർ സന്തോ​ഷി​ച്ചാർക്കും.

      അതെ, അവർ ദേശത്ത്‌ ഇരട്ടി ഓഹരി കൈവ​ശ​മാ​ക്കും.+

      അവർ എന്നെന്നും ആഹ്ലാദി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക