-
2 ദിനവൃത്താന്തം 13:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 “നിങ്ങൾക്ക് ഇപ്പോൾ ആൾബലമുണ്ട്; ദൈവങ്ങളായി യൊരോബെയാം നിങ്ങൾക്കുവേണ്ടി നിർമിച്ച സ്വർണക്കാളക്കുട്ടികളുമുണ്ട്. അതുകൊണ്ടുതന്നെ ദാവീദിന്റെ മക്കളുടെ കൈയിലുള്ള യഹോവയുടെ രാജ്യത്തോട് എതിർത്തുനിൽക്കാൻ കഴിയുമെന്നാണു നിങ്ങൾ കരുതുന്നത്.+ 9 നിങ്ങൾ അഹരോന്റെ വംശജരായ, യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും ഓടിച്ചുകളഞ്ഞ്+ മറ്റു ദേശങ്ങളിലെ ജനതകളെപ്പോലെ സ്വന്തം പുരോഹിതന്മാരെ നിയമിച്ചില്ലേ?+ ഒരു കാളക്കുട്ടിയെയും ഏഴ് ആടിനെയും കൊണ്ട് വരുന്ന ഏതൊരാളെയും നിങ്ങൾ ദൈവങ്ങളല്ലാത്തവയ്ക്കു പുരോഹിതന്മാരാക്കുന്നു!
-
-
നെഹമ്യ 9:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 “പക്ഷേ, അനുസരണംകെട്ടവരായിത്തീർന്ന അവർ അങ്ങയെ ധിക്കരിച്ച്+ അങ്ങയുടെ നിയമത്തിനു പുറംതിരിഞ്ഞു.* അങ്ങയുടെ പ്രവാചകന്മാർ ആവശ്യമായ മുന്നറിയിപ്പു കൊടുത്ത് അവരെ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അവർ അവരെ കൊന്നുകളഞ്ഞു. അവർ തങ്ങളുടെ പ്രവൃത്തികളാൽ കടുത്ത അനാദരവ് കാണിക്കുകയും ചെയ്തു.+
-