-
നെഹമ്യ 9:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 അങ്ങനെ, അവരുടെ മക്കൾ ചെന്ന് ആ ദേശം കൈവശമാക്കി.+ അവിടെ താമസിച്ചിരുന്ന കനാന്യരെ അങ്ങ് അവർക്കു കീഴ്പെടുത്തിക്കൊടുത്തു.+ അവരുടെ രാജാക്കന്മാരെയും ആ ദേശത്തെ ജനതകളെയും അങ്ങ് അവരുടെ കൈയിൽ ഏൽപ്പിച്ചു; അവർക്ക് അവരോട് എന്തും ചെയ്യാമായിരുന്നു. 25 ഫലഭൂയിഷ്‌ഠമായ* ആ ദേശവും+ കോട്ടമതിലുള്ള നഗരങ്ങളും അവർ പിടിച്ചെടുത്തു.+ എല്ലാ തരം വിശിഷ്ടവസ്തുക്കളും നിറഞ്ഞ വീടുകൾ, ജലസംഭരണികൾ,* മുന്തിരിത്തോട്ടങ്ങൾ, ഒലിവുതോട്ടങ്ങൾ,+ ധാരാളം ഫലവൃക്ഷങ്ങൾ എന്നിവയെല്ലാം അവർ കൈവശമാക്കി. അവർ തിന്ന് തൃപ്തരായി തടിച്ച് കൊഴുത്തു. അങ്ങയുടെ മഹാനന്മ വേണ്ടുവോളം ആസ്വദിച്ച് അവർ ജീവിച്ചു.
-