-
യോശുവ 24:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 നിങ്ങൾ എത്തുംമുമ്പേ ഞാൻ അവരുടെ ഇടയിൽ പരിഭ്രാന്തി* പരത്തി. ആ രണ്ട് അമോര്യരാജാക്കന്മാരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ പരിഭ്രാന്തി അവരെയും നിങ്ങളുടെ മുന്നിൽനിന്ന് നീക്കിക്കളഞ്ഞു.+ നിങ്ങളുടെ വാളുകൊണ്ടോ വില്ലുകൊണ്ടോ അല്ല അതു സാധിച്ചത്.+ 13 അങ്ങനെ, നിങ്ങൾ അധ്വാനിക്കാതെതന്നെ ഞാൻ നിങ്ങൾക്ക് ഒരു ദേശം തന്നു; നിങ്ങൾ പണിയാത്ത നഗരങ്ങളും തന്നു.+ നിങ്ങൾ അവയിൽ താമസമുറപ്പിച്ചു. നിങ്ങൾ നടാത്ത മുന്തിരിത്തോട്ടങ്ങളിൽനിന്നും ഒലിവുതോട്ടങ്ങളിൽനിന്നും ആണ് നിങ്ങൾ ഭക്ഷിക്കുന്നത്.’+
-
-
1 രാജാക്കന്മാർ 4:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ശലോമോന്റെ കാലത്തെല്ലാം ദാൻ മുതൽ ബേർ-ശേബ വരെ യഹൂദയിലെയും ഇസ്രായേലിലെയും ജനം മുഴുവൻ അവരവരുടെ മുന്തിരിവള്ളിയുടെ കീഴിലും അത്തി മരത്തിന്റെ കീഴിലും സുരക്ഷിതരായി വസിച്ചു.
-