14 എല്ലാ ജനതകളും രാജ്യക്കാരും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്+ അവന് ആധിപത്യവും+ ബഹുമതിയും+ രാജ്യവും നൽകി. അവന്റെ ആധിപത്യം ഒരിക്കലും നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജ്യം നശിപ്പിക്കപ്പെടാത്തതും ആയിരിക്കും.+
32 അവൻ മഹാനാകും.+ അത്യുന്നതന്റെ മകൻ+ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ* അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും.+33 അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നും രാജാവായി ഭരിക്കും. അവന്റെ ഭരണത്തിന് അവസാനമുണ്ടാകില്ല.”+